ഭോപാല്‍: കോവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ഒന്‍പത് ജില്ലകളില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതി ഉത്തരവിനെതിരെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികളും ഹര്‍ജി നല്‍കിയിട്ടുണ്ട്.
മധ്യപ്രദേശില്‍ 28 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. ഒരു സ്ഥാനാര്‍ത്ഥിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു സമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ അവതാളത്തിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സ്ഥാനാര്‍ത്ഥികളുടെ അവകാശങ്ങളെ ഇല്ലാക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.











