തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ നല്ല പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പലയിടത്തും മന്ദഗതിയിലായി. സംസ്ഥാനത്ത് ഇതുവരെ 42.42 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.കോവിഡ് കാലത്ത് ജനങ്ങള്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു. എന്നാല്‍ ഉച്ചയായതോടെ പോളിംഗ് മന്ദഗതിയിലാവുകയായിരുന്നു.
പോളിംഗ് ശതമാനം
സംസ്ഥാനം – 42.42%
ജില്ല തിരിച്ച്
തിരുവനന്തപുരം – 39.47
കൊല്ലം– 42.91
പത്തനംതിട്ട – 43.71
ആലപ്പുഴ– 45.09
ഇടുക്കി – 43.63
കോര്‍പ്പറേഷന്‍
തിരുവനന്തപുരം – 32.65
കൊല്ലം– 35.02
തിരുവനന്തപുരം 39.53 ശതമാനം, കൊല്ലം 37.75 ശതമാനം, പത്തനംതിട്ട 40.01 ശതമാനം, ആലപ്പുഴ 39.69 ശതമാനം ഇടുക്കി 38.40 ശതമാനം എന്നിങ്ങിനെയാണ് ആദ്യ മണിക്കൂറിലെ വോട്ടിംഗ് ശതമാനം.
തിരുവനന്തപുരം നഗരസഭയില്‍ കഴിഞ്ഞതവണ 63 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അത് മറികടക്കുമെന്നാണ് സൂചന. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലും വോട്ടര്‍മാരുടെ നീണ്ടനിര രാവിലെ മുതല്‍ കാണാം. ഇടുക്കിയിലായിരുന്നു കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ പോളിംഗ്. അവിടെയാണ് ആദ്യ മണിക്കൂറില്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്.