തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രഖ്യാപിച്ചു. ആകെ 2,67,31,506 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ സ്ത്രീകള്‍ 1,37,79,263 ട്രാന്‍സ്‌ജെന്‍ഡര്‍ 221, പ്രവാസി വോട്ടര്‍മാര്‍ 90,709 എന്നിങ്ങനെയാണ്. ഇത്തവണ 5,79,083 പുതിയ വോട്ടര്‍മാരുണ്ട്. കന്നി വോട്ടര്‍മാര്‍ 2.99 ലക്ഷം പേരാണ്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്. വയനാട് ആണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. വിവിധ കാരണങ്ങളാല്‍ മുന്‍പട്ടികയില്‍ നിന്ന് 1.56 ലക്ഷം പേരുകള്‍ നീക്കം ചെയ്തു.വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം നല്‍കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.










