തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കുന്നു. ആറ്റിങ്ങല്‍, വര്‍ക്കല, പന്തളം തുടങ്ങിയ സ്ഥലങ്ങളിലെ ബിജെപി മുന്നേറ്റം സിപിഐഎം സെക്രട്ടേറിയറ്റ് പരിശോധിക്കുന്നു.
ബിജെപിക്ക് വോട്ടുവിഹിതത്തില്‍ വര്‍ധന ഇല്ലെന്ന് സിപിഐഎം വിലയിരുത്തി. 98 നിയമസഭാ സീറ്റുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ട്.യുഡിഎഫിന് 41, ബിജെപിക്ക് ഒന്ന് എന്നാണ് വിലയിരുത്തല്‍. ഇടുതുമുന്നണിക്ക് 42 ശതമാനത്തിലധികം വോട്ടുകള്‍ അധികം ലഭിച്ചതായി
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. വിശദപരിശോധന നാളെ സംസ്ഥാനസമിതിയില്‍ ഉണ്ടാകും.