തിരുവനന്തപുരം: കൊച്ചിയൊഴികെ കോര്‍പ്പറേഷനുകളില്‍ ആദ്യ നേട്ടം എല്‍ഡിഎഫ് നേടി. കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ്-11, എല്‍ഡിഎഫ്-6, എന്‍ഡിഎ-1 എന്ന നിലയിലാണ്. കൊച്ചി കോര്‍പ്പറേഷനിലെ അമരാവതിയിലാണ് ബിജെപി മുന്നില്‍.
കൊല്ലം കോര്‍പ്പറേഷനില്‍ 8 സീറ്റില്‍ എല്‍ഡിഎഫ് മുന്നിലാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫ് മുന്നേറുന്നു.
മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് ആണ് മുന്നില്‍. പരവൂര്‍, മുക്കം, കൊട്ടാരക്കര, തിരൂര്‍ നഗരസഭകളിലായി അഞ്ച് സീറ്റുകള്‍ യുഡിഎഫ് നേടി. കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍ മൂന്നിടത്ത് യുഡിഎഫ് ജയിച്ചു.
വര്‍ക്കല, പാലാ, ഒറ്റപ്പാലം, ബത്തേരി നഗരസഭകളിലായി അഞ്ച് സീറ്റ് എല്‍ഡിഎഫും നേടി. ചങ്ങനാശേരി വാര്‍ഡ് 19ല്‍ ബിജെപി ജയിച്ചു. കൊടുവള്ളി ഒന്നാം വാര്‍ഡില്‍ ലീഗ് വിമതന്‍ ജയിച്ചു.