കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പോളിങ് 80 ശതമാനത്തിലേക്ക് അടുക്കുന്നു. കണ്ണൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ഒഴികെ മറ്റിടങ്ങളില്‍ 75 ശതമാനത്തിന് മുകളിലാണ് പോളിങ്.
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് 78 ശതമാനം പിന്നിട്ടു. കണ്ണൂര്‍ നഗരത്തില്‍ 69% പേരാണ് വോട്ട് ചെയ്തത്. കോഴിക്കോട് നഗരസഭയിലും പോളിങ് 69% പിന്നിട്ടു.
മൂന്നാംഘട്ടത്തില്‍ റീപോളിങ് എങ്ങുമില്ലെന്നും വോട്ടെടുപ്പ് സമാധാനപരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്.
ബുധനാഴ്ച്ച രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയായ ശേഷമേ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണുകയുള്ളൂ. ഉച്ചയോടെ ഫല പ്രഖ്യാപനം പൂര്‍ണമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ഫലം രാവിലെ 11ന് അറിയാം.