യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അല്‍ അസ്ഹ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 2 ഞായറാഴ്ച വരെയാണ് ഒഴിവു ദിനങ്ങൾ എന്ന് അതോറിറ്റി അറിയിച്ചു
ഓഗസ്റ്റ് 3 തിങ്കളാഴ്ച മുതല്‍ ജോലികള്‍ പുനരാംഭിക്കും. കഴിഞ്ഞവര്‍ഷം, യു.എ.ഇ സര്‍ക്കാര്‍ പൊതു-സ്വകാര്യ മേഖകളില്‍ ഒരുപോലെ അവധി പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിക് കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽഹജ്ജ് പത്താം ദിവസമാണ് പെരുന്നാൾ ദിനം.











