ബാങ്കിംഗ് മേഖല നേരിടുന്നത് ആഴമേറിയ പ്രതിസന്ധി

bank

 

സെപ്റ്റംബറോടെ ഇന്ത്യയിലെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പയുടെ 13.5 ശതമാനമായി വര്‍ധിച്ചേക്കുമെന്ന റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് രാജ്യത്തെ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. ഇത് 22 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തിയായിരിക്കും. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ കരകയറ്റത്തെ പ്രതികൂലമായി ബാധിക്കും.

2020 സെപ്റ്റംബര്‍ 30ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 7.5 ശതമാനമാണ്. ഇത് ഈ വര്‍ഷം സെപ്റ്റംബര്‍ ആകുമ്പോഴേക്കും ഏതാണ്ട് ഇരട്ടിയാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിഗമനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്ന അര്‍ധവര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക തളര്‍ച്ച 7.6 ശതമാനമാകുമെന്നാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസം 3.8 ശതമാനം തളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്യും.

Also read:  ഇന്ധന നികുതി ഭാരം എത്രകാലം ജനം പേറണം?

ഇതിന് മുമ്പ് ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തി ഇത്രയും ഉയരുന്ന സാഹചര്യം നേരിട്ടത് 1996-97ലാണ്. ആ വര്‍ഷം നിഷ്‌ക്രിയ ആസ്തി 15.7 ശതമാനമായാണ് ഉയര്‍ന്നത്. കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തെ സാഹചര്യം വഷളാകാന്‍ കാരണം. ദശലക്ഷകണക്കിന് കമ്പനികളും വ്യക്തികളും വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കൂടുന്നതിന് വഴിയൊരുക്കിയത്.

പ്രതിസന്ധി വഷളായില്ലെങ്കില്‍ മാര്‍ച്ചിനകം നിഷ്‌ക്രിയ ആസ്തി 12.5 ശതമാനമായി ഉയരുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. സാഹചര്യം മോശമായാല്‍ നിഷ്‌ക്രിയ ആസ്തി 14.7 ശതമാനം വരെയായി ഉയരാം. ഓഗസ്റ്റ് 31 വരെയുള്ള ഏതാനും മാസങ്ങളിലെ വായ്പാ തിരിച്ചടവിന് മൊറട്ടോറിയം ബാധകമാക്കിയതിനാല്‍ ആസ്തിയുടെ വര്‍ഗീകരണം സംബന്ധിച്ച കൃത്യമായ ചിത്രം ബാങ്കുകള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ പ്രതിഫലിക്കില്ലെന്നും റിസര്‍വ് ബാങ്ക് ചൂണ്ടികാട്ടുന്നു.

Also read:  പാര്‍ട്ടി ഗ്രാമങ്ങള്‍ അഥവാ ജനാധിപത്യത്തിന്റെ മരണ സങ്കേതങ്ങള്‍

കിട്ടാക്കടം വര്‍ധിച്ചുവരുന്നത് ബാങ്കിംഗ് മേഖലയുടെ മൊത്തം പ്രശ്നമാണെങ്കിലും പൊതുമേഖലാ ബാങ്കുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ആസ്തിമേന്മയുടെ കാര്യത്തില്‍ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും തമ്മില്‍ ഗണ്യമായ അന്തരമാണുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ സാമ്പ ത്തിക ആരോഗ്യം ശരിയാക്കിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. കിട്ടാക്കടം കൃത്യമായി രേഖപ്പെടുത്തുക യും അത് കുറച്ചുകൊണ്ടുവരികയും ബാലന്‍ സ്ഷീറ്റ് ശുദ്ധീകരിക്കുകയും ചെയ്യുകയെന്ന ദൗത്യം പൂര്‍ത്തീകരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. തിരിച്ചുപിടിക്കുന്ന തുകയില്‍ വര്‍ധനവുണ്ടാവുകയാണെങ്കില്‍ മാത്രമേ പൊതുമേഖലാ ബാങ്കുകള്‍ക്ക് ബാലന്‍സ്ഷീറ്റ് ശുദ്ധീകരിക്കുന്ന ദൗത്യത്തില്‍ വിജയിക്കാനാകൂ.

Also read:  വീടുതകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നത്? ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് കങ്കണ

കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കിടെ മൂലധന സ ഹായം അനുവദിച്ച് പൊതുമേഖലാ ബാങ്കുക ളുടെ ബാലന്‍സ്ഷീറ്റ് ശക്തിപ്പെടുത്താന്‍ ശ്രമി ക്കുന്നുണ്ടെങ്കിലും നിഷ്‌ക്രിയ ആസ്തിയില്‍ കുത്തനെയുള്ള വര്‍ധനയാണുണ്ടായത്. 2015-16 സാമ്പത്തിക വര്‍ഷത്തിനു ശേഷമാണ് നിഷ്‌ക്രിയ ആസ്തിയില്‍ ഗണ്യമായ വര്‍ധന യുണ്ടായത്. 2014ല്‍ റിസര്‍വ് ബാങ്ക് കൊണ്ടു വന്ന ശക്തമായ ചട്ടങ്ങളെ തുടര്‍ന്ന് അതുവ രെ പൂഴ്ത്തി വെച്ചിരുന്ന നിഷ്‌ക്രിയ ആസ്തി യൊക്കെ പുറത്തുകാണിക്കാന്‍ നിര്‍ബന്ധിത മായതോടെയാണ് നിഷ്‌ക്രിയ ആസ്തി വാണം വിട്ട പോലെ ഉയര്‍ന്നത്. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഉയരുകയാണെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന് തന്നെയായിരിക്കും ബാധ്യതയാകുന്നത്.

 

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »