കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും ഒന്നിച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു.
മൂന്നു ദിവസം സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡിയുടെ ആവശ്യം. ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് അറിയാനാണ് ഒരുമിച്ചുള്ള ചോദ്യം ചെയ്യല്‍. സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.












