ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്തര്‍ സിങ്ങിനും കുടുംബാംഗങ്ങള്‍ക്കും ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നോട്ടീസ്. അമരീന്ദര്‍ സിങ്ങിന്റെ മകന്‍ രണീന്ദര്‍ സിങ്ങിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.
അമരീന്ദര്‍ സിങ്ങിനും മുന്‍ വിദേശ സഹമന്ത്രികൂടിയായ ഭാര്യ പ്രണീത് കൗര്‍ എംപിക്കും ആദായ നികുതിവകുപ്പാണ് നോട്ടീസ് അയച്ചത്. ഇവരുടെ മൂന്നു ചെറുമക്കള്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കൗമാരക്കാരനാണ്.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പഞ്ചാബ് നിയമസഭ ബില്ലുകള്‍ പാസാക്കിയതിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതികരിച്ചു. ബില്ലുകള്‍ക്ക് അനുമതി തേടി രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ച അമരീന്ദറിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസം ജന്തര്‍മന്ദറില്‍ സത്യഗ്രഹം നടത്തുകയും ഉണ്ടായി.