തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. മറ്റന്നാള്‍ ഹാജരാകാനാണ് നിര്‍ദേശം. നാലാം തവണയാണ് ഇഡി നോട്ടീസ് നല്‍കുന്നത്. നോട്ടിസ് നല്‍കിയതിന് തൊട്ടുപിന്നാലെ അദ്ദേഹം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു.
ഇഡി ഓഫീസില്‍ കൂടുതല്‍ സമയം കസ്റ്റഡിയില്‍ വെക്കരുതെന്നും രവീന്ദ്രന്‍ ആവശ്യപ്പെടുന്ന അഭിഭാഷകന്‍രെ സാന്നിധ്യം അനുവദിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ആദ്യം നവംബര്‍ 6ന് നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ബാധിച്ചതിനാല്‍ ഹാജരായില്ല. പിന്നീട് രണ്ടും മൂന്നും തവണ നോട്ടീസ് നല്‍കിയപ്പോഴും ഹാജരായില്ല. കോവിഡാനന്തര ചികിത്സയെ തുടര്‍ന്ന് ഹാജരാകാനാവില്ല എന്നാണ് അറിയിച്ചത്.