ബെംഗളൂരു: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ശനിയാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കളളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19 എ, സെക്ഷന്‍ 69 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.
ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം നല്‍കും. ഇത് തടയാന്‍ കൂടിയാണ് ഇഡിയുടെ നടപടി. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ ജാമ്യാപേക്ഷ തളളിയ സെഷന്‍സ് കോടതി നടപടിക്കെതിരം ബിനീഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.