ഇനി ചൈന ലോകത്തിന്റെ ഫാക്‌ടറിയല്ല

economy

കെ.അരവിന്ദ്‌

കഴിഞ്ഞയാഴ്‌ച ഈ പംക്തിയില്‍ എഴുതിയ `അന്ന്‌ ശീതസമരം, ഇന്ന്‌ വ്യാപാരയുദ്ധം’ എന്ന ലേഖനത്തിന്‌ ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു അനുബന്ധ കുറിപ്പാണ്‌ ഇത്‌. മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ നിലനിന്ന ശീത സമരവും ഇന്ന്‌ നാം അഭിമുഖീകരിക്കുന്ന വ്യാപാര യുദ്ധവും തീര്‍ത്തും വ്യത്യസ്‌തമാണ്‌. ചില കമ്പനികള്‍ക്കുള്ള ഉപരോധത്തിലൂടെയും വ്യാപാരയുദ്ധത്തിലൂടെയും യുഎസും ചൈനയും പോരടിക്കുമ്പോഴും ഇരുരാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്ഥകള്‍ പരസ്‌പര ബന്ധിതമാണ്‌. യുഎസ്‌ പുറപ്പെടുവിക്കുന്ന ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ കൈവശം വെച്ചിരിക്കുന്നത്‌ ചൈനയാണ്‌. ശീതസമര കാലത്ത്‌ ഇരുപക്ഷത്തെയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഇത്തരത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ശീതസമരം പോലെയല്ല വ്യാപാരയുദ്ധം.

ചൈനയിലെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ കാപ്പിറ്റലിസത്തിന്റെ ഗുണഭോക്താക്കളാണ്‌ യുഎസ്‌, യൂറോപ്‌, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെയും യൂറോപ്യന്‍ യൂണിയനിലെയും കമ്പനികള്‍. തൊഴില്‍ നിയമം, വേതനം, പരിസ്ഥിതി സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ ഒട്ടേറെ മാനദണ്‌ഡങ്ങള്‍ സ്വന്തം നാട്ടില്‍ പാലിച്ച്‌ ചെയ്യേണ്ടിടത്ത്‌ അതൊന്നും ഗൗനിക്കാതെ ചെലവ്‌ കുറച്ച്‌ ഉല്‍പ്പാദനം നടത്താമെന്നതാണ്‌ യുഎസിലെയും മറ്റ്‌ രാജ്യങ്ങളിലെയും കമ്പനികള്‍ ചൈനയെ ആശ്രയിക്കുന്നതിന്‌ പ്രധാന കാരണം. ഉല്‍പ്പാദന യൂണിറ്റുകള്‍ ചൈനയില്‍ സ്ഥാപിച്ചോ ഉല്‍പ്പാദന സാമഗ്രികള്‍ അവിടെ നിന്ന്‌ ഇറക്കുമതി ചെയ്‌തോ ഈ ആനുകൂല്യം അവര്‍ നേടിയെടുക്കുന്നു. ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക്‌ ചൈനയിലെ വിപണിയില്‍ ഗണ്യമായ സാന്നിധ്യം നേടാനും സാധിക്കുന്നു. ഉദാഹരണത്തിന്‌ 2008ലെ സാമ്പത്തിക മാന്ദ്യകാലം വരെ ആപ്പിളിന്‌ ചൈനയില്‍ വലിയ വിപണി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യുഎസ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഐഫോണുകള്‍ വിറ്റുപോകുന്നത്‌ ചൈനയിലാണ്‌.

Also read:  ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് 10 മുതല്‍ ഒക്‌ടോബര്‍ 24 വരെ കുവൈറ്റിലേക്ക് മടങ്ങാൻ അവസരം

ലിബറല്‍ ഡെമോക്രസി നിലനില്‍ക്കുന്ന സ്വന്തം രാജ്യത്തെ കര്‍ശനമായ റെഗുലേറ്ററി സംവിധാനം മൂലം നിര്‍ബന്ധമായും പാലിക്കേണ്ട ചട്ടങ്ങള്‍ വരുത്തി വെക്കുന്ന ചെലവ്‌ കുറയ്‌ക്കാന്‍ വേണ്ടിയാണ്‌ കമ്പനികള്‍ ചൈനയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ തുറന്നത്‌. എന്നാല്‍ കോവിഡ്‌ സാമ്പത്തിക ലാഭത്തിന്‌ അപ്പുറം ചിലതുണ്ടെന്ന തോന്നലിലേക്കാണ്‌ ഈ കമ്പനികളെ എത്തിച്ചിരിക്കുന്നത്‌. ആപ്പിള്‍ പോലുള്ള യുഎസ്‌ കമ്പനികള്‍ ചൈനയിലെ ഉല്‍പ്പാദന യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതും ജപ്പാന്‍ സ്വന്തം രാജ്യത്തേക്ക്‌ ഉല്‍പ്പാദന യൂണിറ്റുകള്‍ തിരികെ കൊണ്ടുവരുന്നവര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്നതും കോവിഡ്‌ കാലത്തെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്‌. ടിക്‌ ടോകിന്‌ യുഎസില്‍ നിലനില്‍ക്കണമെങ്കില്‍ ഏതെങ്കിലും യുഎസ്‌ കമ്പനിക്ക്‌ വിറ്റ്‌ സ്ഥലം വിട്ടോളണം എന്ന വിചിത്ര ശാസനയും കോവിഡ്‌ അനന്തര കാലത്ത്‌ മാത്രം സംഭവിക്കുന്നതാണ്‌.

Also read:  ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍ തല ചര്‍ച്ച അടുത്തയാഴ്ച്ച

തന്റെ ചില വിചിത്ര നിലപാടുകളുടെ അടിസ്ഥാനത്തില്‍ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ആണ്‌ വ്യാപാരയുദ്ധത്തിന്‌ തുടക്കം കുറിച്ചതെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ ഡൊമോക്രാറ്റുകള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ അത്‌ കൂടുതല്‍ ശക്തമായി തുടരാനാണ്‌ സാധ്യത. വ്യാപാരയുദ്ധത്തിന്‌ കോവിഡ്‌ അനന്തര കാലത്ത്‌ വന്ന രാഷട്രീയ വകഭേദം കുറെക്കൂടി ഉള്‍ക്കൊള്ളാനാകുക ഡെമോക്രാറ്റുകള്‍ക്കായിരിക്കും. ട്രംപിനെതിരെ ജോ ബെയ്‌ഡനാണ്‌ ജയിക്കുന്നതെങ്കില്‍ വ്യാപാരയുദ്ധം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന്‌ കരുതേണ്ടിയിരിക്കുന്നു.

ഡെമോക്രാറ്റുകളെ പിന്തുണക്കുന്ന കോര്‍പ്പറേറ്റ്‌ തലവന്‍മാരായ വാറന്‍ ബഫറ്റും ബില്‍ ഗേറ്റ്‌സും സുക്കര്‍ബര്‍ഗുമൊക്കെ തങ്ങളില്‍ നിന്ന്‌ കൂടുതല്‍ നികുതി ഈടാക്കൂ എന്ന്‌ ആവശ്യപ്പെടുന്നവരാണ്‌. ട്രംപ്‌ കോര്‍പ്പറേറ്റ്‌ നികുതി വെട്ടിക്കുറച്ചത്‌ അവരുടെ കമ്പനികള്‍ക്ക്‌ സാമ്പത്തിക നേട്ടമായെങ്കിലും അതിസമ്പന്നര്‍ക്ക്‌ അധിക നികുതി ഏര്‍പ്പെടുത്തണമെന്ന്‌ വാദിക്കുന്നവരാണ്‌ ഈ കോര്‍പ്പറേറ്റ്‌ തലവന്‍മാര്‍. അതുകൊണ്ടുതന്നെ സാമ്പത്തിക നേട്ടത്തിലുപരിയായ നിലപാടില്‍ നിന്നുകൊണ്ട്‌ ചൈനയുമായുള്ള വൈകാരിക യുദ്ധത്തിന്‌ ഡെമോക്രാറ്റുകള്‍ക്ക്‌ ഉറച്ച പിന്തുണ നല്‍കുകയായിരിക്കും ഇവര്‍ ചെയ്യുക.

Also read:  കര്‍ഷക സമരം: വാ മൂടിക്കെട്ടാന്‍ ശ്രമം; സമര ഭൂമിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

അതേ സമയം വ്യാപാരയുദ്ധം ചൈനീസ്‌, യുഎസ്‌ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഉടന്‍ അറുത്തുമാറ്റുന്ന ശീതസമരം ആയി മാറുമെന്നൊന്നും കരുതാന്‍ സാധിക്കില്ല. ആഗോളവല്‍ക്കരണ കാലത്ത്‌ വ്യാപാര ബന്ധങ്ങള്‍ പൂര്‍ണമായും അറുത്തു മാറ്റുന്നത്‌ ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഉപരോധങ്ങള്‍ക്കും വിലക്കുകള്‍ക്കും പരിധിയുണ്ട്‌. `മാനുഫാക്‌ചറിംഗ്‌ ഹബ്‌’ ആയ ചൈന ലോകത്തെ മറ്റ്‌ രാജ്യങ്ങളിലെ കമ്പനികള്‍ക്കു നല്‍കിയിരുന്ന ചെലവ്‌ കുറച്ച്‌ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെയുള്ള സാമ്പത്തിക ആനുകൂല്യം ആ കമ്പനികള്‍ തന്നെ സാമ്പത്തികേതര കാരണങ്ങളാല്‍ വേണ്ടെന്ന്‌ വെക്കാന്‍ തുടങ്ങുമ്പോള്‍ ചൈനയുടെ സമ്പദ്‌വ്യവസ്ഥക്ക്‌ അത്‌ വലിയ തിരിച്ചടിയാകും. `ഇനിമേല്‍ ചൈന ലോകത്തിന്റെ ഫാക്‌ടറിയല്ല’ എന്നാണ്‌ അവിടെയുള്ള യൂണിറ്റുകളില്‍ ചിലത്‌ അടച്ചുപൂട്ടികൊണ്ട്‌ ആപ്പിള്‍ ഉന്നത ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചത്‌. ചൈനയുടെ കാര്യത്തിലെങ്കിലും നടക്കുന്ന ഒരു പരിധി വരെയുള്ള `ഡീഗ്ലോബലേസേഷനി’ല്‍ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക്‌ ആഘാതങ്ങള്‍ നേരിടേണ്ടി വരും.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »