ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് സംസ്ഥാനങ്ങളിലും ഭൂചലനം രേഖപ്പെടുത്തിയത്. അതേസമയം ആളപായമോ നാശ നഷ്ടങ്ങളോ ഇല്ലെന്ന് ദേശിയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വെളുപ്പിന് 7.40 ഓടെയാണ് ഗുജറാത്തിലെ രാജ്കോട്ടില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 7.57ഓടെ അസമിലെ കരിംഗഞ്ചിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്ര രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രം അറിയിച്ചു. അതേസമയം ഹിമാലല്‍ പ്രദേശില്‍ 2.3 തീവ്രതയോടെ പുലര്‍ച്ചെ 4.47നാണ് ഭൂചലനം അനുഭവപ്പെട്ടത്.