കൊച്ചി: പാലക്കാട്, മലപ്പുറം ജില്ലകളിലെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യമില്ലെന്ന് ഇ ശ്രീധരന്‍. ബിജെപി വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം മാറ്റിയെടുക്കാന്‍ പ്രവര്‍ത്തിക്കും. രാജ്യസഭ അംഗമാകാന്‍ താല്‍പ്പര്യമില്ല. രാജ്യസഭാംഗത്തിന് രാജ്യത്തിനായി കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ഭാഗമാവണമെന്നാണ് ആഗ്രഹമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
Also read: സോളാര്‍ കേസില്‍ സരിത കുറ്റക്കാരി ; ശിക്ഷാ വിധി ഉടന്‍, മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു
പിണറായി ഏകാധിപത്യ ഭരണമാണ്. ഉദ്യോഗസ്ഥരുടെ തെറ്റായ ഉപദേശങ്ങള്‍ സ്വീകരിക്കുന്നു. തുടര്‍ഭരണം കേരളത്തിന് ദുരന്തമാകുമെന്നും അദ്ദേഹം പറഞ്ഞു.










