ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നതിന് പരിശീലനവും നല്‍കും, ഓണ്‍ലൈന്‍ ടെസ്റ്റ് പാസായാല്‍ ലൈസന്‍സ്
ദുബായി : നഗരങ്ങളില്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റേയും ഭാഗമായി ഇ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ഗതാഗത വകുപ്പിന്റെ തീരുമാനം.
ഈ മാസം അവസാനം മുതല്‍ ഇ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കി തുടങ്ങും. ഇതിനായി വെബൈസൈറ്റില്‍ ആപ്ലിക്കേഷന്‍ ഫോം ഫില്‍ ചെയ്യണം. തുടര്‍ന്ന് ഇവര്‍ക്ക് പരിശീലന കോഴ്‌സ് ഉണ്ടാകും. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണ്‍ ലൈന്‍ ടെസ്റ്റ് അഭിമുഖികരിക്കേണ്ടിയും വരും.
ടെസ്റ്റ് പാസായാല്‍ ലൈസന്‍സ് നല്‍കും. സൈക്കിളിംഗ് ട്രാക് ഉള്ള ഇടങ്ങളില്‍ മാത്രമേ ഇ സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുമതി നല്‍കു. ദുബായിയിലെ പത്തു മേഖലകളില്‍ ഇതിനായി അനുമതി നല്‍കും.
മോട്ടോര്‍ വാഹനം ഓടിക്കുന്നതിന് ലൈസന്‍സ് നിലവില്‍ ഉള്ളവര്‍ക്ക് ഇ സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ലെന്ന് ആര്‍ടിഎ അറിയിച്ചു.
ഇ സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുമതിയുള്ള ഇടങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തും.
ദുബായിയില്‍ 167 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ട്രാക്ക് ഉണ്ട്. ഇവിടെ ഇ സ്‌കൂട്ടര്‍ ഓടിക്കാവുന്നതാണ്. സുരക്ഷിതമായ ചില റോഡുകളിലും ഇ സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുമതിയുണ്ട്.