ഇ–ഹെല്‍ത്ത് പാതയില്‍ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിടുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനം 10 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി സംരംഭം 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രണ്ട് ധാരകളില്‍ സേവനം ചെയ്യുന്നു.
ഇ- സഞ്ജീവനി എബി-എച്ച്ഡബ്ല്യുസി ഡോക്ടര്‍ റ്റു ഡോക്ടര്‍ ടെലികോണ്‍സള്‍ട്ടേഷന്‍ നടത്തുന്നു. കൂടാതെ 6000 ത്തോളം ആരോഗ്യ- കേന്ദ്രങ്ങളിലും വെല്‍നസ് സെന്ററുകളിലും ഉപയോഗിക്കുന്നുണ്ട്. ജില്ലാ ആശുപത്രികളിലോ മെഡിക്കല്‍ കോളേജുകളിലോ സംസ്ഥാനങ്ങള്‍ സ്ഥാപിച്ച 240 ഓളം ഹബ്ബുകളില്‍ സ്‌പെഷ്യലിസ്റ്റുകളും ഡോക്ടര്‍മാരും സേവനം നല്‍കുന്നു. രണ്ടാമത്തെ ധാരയായ ഇ സഞ്ജീവനി ഒപിഡി, രോഗികള്‍ക്ക് വിദൂരത്തിരുന്ന് അവരുടെ വീടുകളില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നു.
ഇ- സഞ്ജീവനി എബി-എച്ച്ഡബ്ല്യുസി ഡോക്ടര്‍ റ്റു ഡോക്ടര്‍ , ഇ സഞ്ജീവനി ഒപിഡി എന്നിവ വഴി സേവനമെത്തിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് സംസ്ഥാനങ്ങള്‍ തമിഴ്‌നാട് (319507), ഉത്തര്‍പ്രദേശ് (268889), മധ്യപ്രദേശ് (70838), ഗുജറാത്ത് (63601), കേരളം (62797), ഹിമാചല്‍ പ്രദേശ് (49224) 39853), കര്‍ണാടക (32693), ഉത്തരാഖണ്ഡ് (31910), മഹാരാഷ്ട്ര (12635) എന്നിവയാണ്.
കേരളത്തില്‍ പാലക്കാട് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ഇ സഞ്ജീവനി ഒ പി ഡി ഉപയോഗിക്കുന്നു, ഹിമാചല്‍ പ്രദേശിലെ വൃദ്ധസദനങ്ങളിലും ഇത് വ്യാപിപ്പിക്കും. കേരളം ഇതിനകം തന്നെ രാഷ്ട്രീയ ബാല്‍ സ്വസ്ഥ്യ കാര്യക്രം ജില്ലാ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ നല്‍കുന്നത് ഇ സഞ്ജീവനി ഒപിഡിയിലൂടെ ആരംഭിച്ചിട്ടുണ്ട്.
കുട്ടികളുടെ പൊതുവായ വികാസ പ്രശ്നങ്ങള്‍ , ആരോഗ്യം എന്നിവയ്ക്കായുള്ള 14 ഓണ്‍ലൈന്‍ ഒപിഡികളില്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന സംഘമുണ്ട്.

















