തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി സജീഷിനെ നീക്കി. അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ആരോഗ്യപ്രശ്‌നങ്ങളാല്‍ അവധിയിലാണെന്നാണ് ഔദ്യോഗിക വിശദീകരണം. കായിക വകുപ്പിന്റെ മേല്‍നോട്ടമായിരുന്നു സജീഷിന്.
നേരത്തെ, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറെ നീക്കിയിരുന്നു. ചട്ടലംഘനം നടത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് വ്യവസായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ കൂടി മാറ്റിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും.