കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഡിസംബര്‍ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുടെ വിവരം എന്‍ഫോഴ്‌സ്‌മെന്റ് തേടും. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇ.ഡി, രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടിയിരുന്നു.
ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ രവീന്ദ്രന്‍ കോവിഡ് ബാധിതനായിരുന്നു. രണ്ടാം തവണ നോട്ടീസ് നല്‍കിയ സമയത്ത് രവീന്ദ്രന്‍ കോവിഡാനന്തര ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി മൂന്നാമതും നോട്ടീസ് നല്‍കിയിരിക്കുന്നത്.











