കുത്തേറ്റ് മരിച്ച സനൂപിന്റെ മൃതദേഹം കിടക്കുന്ന അതേ മെഡിക്കൽ കോളേജിൽ
ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഭക്ഷണപ്പൊതികൾ പ്രവർത്തകർ വിതരണം ചെയ്തു.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുവരെ സനൂപ് ഇന്ന് വിതരണം ചെയ്യാനുള്ള പൊതിച്ചോറുകൾ കണ്ടെത്തുന്നതിന്റെ ഓട്ടത്തിലായിരുന്നു. സനൂപ് ശേഖരിച്ച ചോറു പൊതികളാണ് തൃശൂർ മെഡിക്കൽ കോളേജിൽ വിതരണം ചെയ്തത്.