ശക്തമായ പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വിമാന സര്‍വ്വീസുകളെ ബാധിച്ചു. രണ്ട് മണിക്കൂര്‍ അടച്ചിട്ട വിമാനത്താവളം വൈകീട്ട് ആറു മണിയോടെയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.
കുവൈത്ത് സിറ്റി : പൊടിക്കാറ്റ് അതിരൂക്ഷമായി വീശിയതിനെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. രണ്ട് മണിക്കൂറോളം അടച്ചിട്ട വിമാനത്താവളം തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ തുറന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പല വിമാനങ്ങളും വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ കുവൈത്തിന്റെ പലഭാഗങ്ങളും ശക്തമായ പൊടിക്കാറ്റില്‍ മുങ്ങി. ഇതു മൂലം ദൂരക്കാഴ്ച മങ്ങി.
വൈകീട്ട് നാലു മണി മുതല്‍ രണ്ട് മണിക്കുൂറോളം വിമാനത്താവളത്തിലെ റണ്‍വേ അടച്ചിട്ടു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയായിരുന്നു.
കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ നേരത്തെ, അറിയിച്ചിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കാലാവസ്ഥ മെച്ചപ്പെടുന്നതിന് അനുസരിച്ച് വിമാന സര്‍വ്വീസുകളുടെ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുമെന്നും വിമാനത്താവളം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും കുവൈത്ത് സിവില്‍ ഏവിയേഷനിലെ എയര്‍ നാവിഗേഷന്‍ വിിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
പൊടിക്കാറ്റ് ശക്തമായി വീശുന്നത് തുടര്‍ന്നാല്‍ വിമാന സര്‍വ്വീസുകളുടെ സമയക്രമത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചകനകള്‍.











