യുഎഇയില്‍ പൊതുഅവധി ദിനങ്ങളില്‍ മാറ്റം വരുത്തിയ ശേഷം വന്ന ആദ്യ വെള്ളിയാഴ്ച റെക്കോര്‍ഡ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ട്
ദുബായ് : 2020 നെ അപേക്ഷിച്ച് ദുബായിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ലോകത്ത് താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന ബഹുമതിയുള്ള ദുബായില്‍ രാജ്യാന്തര റിയല്‍ എസ്റ്റേറ്റു ഇടപാടുകള്‍ പുതിയ റെക്കോര്‍ഡിട്ടു.
ഗോള്‍ഡന്‍ വീസ പോലുള്ള താമസ അനുമതികളും പ്രാദേശിക സ്‌പോണ്‍സര്‍ ഇല്ലാതെ സംരംഭങ്ങള്‍ തുടങ്ങാനുള്ള സൗകര്യവുമാണ് പുതിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഗുണകരമായതെന്ന് വിലയിരുത്തപ്പെടുന്നു.
എക്‌സ്‌പോ 2020 ആഗോള ശ്രദ്ധയെ ദുബായിയിലേക്ക് ക്ഷണിക്കാന്‍ ഇടയാക്കിയിട്ടുമുണ്ട്. കോവിഡ് പ്രതിരോധം ഫലപ്രദമായി നടത്തിയതും സൗജന്യമായി മൂന്നു ഡോസ് വാക്‌സിനുകള്‍ നല്‍കുന്നതും യുഎഇയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.
ഇതര രാജ്യങ്ങളിലുള്ളവര്‍ക്ക് വ്യാപാര ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്നതിനും മറ്റുമായാണ് വെള്ളിയാഴ്ച അവധി ഞായറാഴ്ചയിലേക്ക് യുഎഇ മാറ്റിയത്.
ഞായറാഴ്ച പൊതു അവധിയാക്കിയ ശേഷം ആദ്യ വെള്ളിയാഴ്ച തന്നെ ദുബായില്‍ 2500 കോടി ദിര്‍ഹത്തിന്റെ 227 വന്‍കിട ട്രാന്‍സാക്ഷനുകള്‍ നടന്നു. 2022 ലെ ആദ്യ വാരം ദുൂബായില്‍ രജിസ്റ്റര്‍ ചെയ്തത് 1,776 ഇടപാടുകളാണ്. മൊത്തം മൂല്യം 7240 കോടി ദിര്‍ഹം.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച 173 ഇടപാടുകളാണ് നടന്നത്. ഇതില്‍ 12 എണ്ണം 46 കോടി ദിര്‍ഹത്തിന്റെ ഭൂമി ഇടപാടുകളാണ്.
അപ്പാര്‍ട്ട്‌മെന്റ്, വില്ലകള്‍ എന്നിവയുടെ 161 ഇടപാടുകളും നടന്നു. ഇതിന്റെ മൂല്യം 193 കോടി ദിര്‍ഹമാണ്. 12 വര്‍ഷത്തിന്നിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര ഇടപാടാണ് ഇതെന്ന് കണക്കുകള്‍ പറയുന്നു.
കോവിഡ് പകര്‍ച്ചവ്യാധിയുടെ പിടിയിലായതിനു ശേഷം വ്യാപാര ഇടപാടുകളില്‍ തളര്‍ച്ചയുണ്ടായെങ്കിലും ക്രമേണ ഇത് മാറി വരുകയാണ്. യുഎഇയുടെ കോവിഡ് പ്രതിരോധവും വാക്‌സിന്‍ വിതരണവും എല്ലാം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രമസമാധാനവും മികച്ച വേതന നിലവാരവും എല്ലാം യുഎഇയെ താമസത്തിന് അനുയോജ്യമായ ഇടമാക്കിമാറ്റിയിരിക്കുകയാണ്.