നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ എമിറേറ്റ് ലോകത്ത് മൂന്നാം സ്ഥാനം നേടിയതായി ദു ബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ രാജകുമാരന്‍
ദുബായ് : വിദേശ നിക്ഷേപകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കേന്ദ്രമായി ദുബായ് മുന്നേറ്റം തുടരുന്നു. 2021 ല്‍ ദുബായിലെ 379 പദ്ധതികള്‍ക്കായി നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിയതായി ദുബായി ഡെവലപ്‌മെ ന്റ് ഏജന്‍സി പറഞ്ഞു.
ഗ്രീന്‍ഫീല്‍ഡ് പദ്ധതികളില്‍ ഏറ്റവും അധികം വിദേശ നിക്ഷേപമെത്തിയും ദുബായ് വേറിട്ടു നില്‍ക്കു ന്നു. ലോകമെമ്പാടുമുള്ള വിദേശ നിക്ഷേപ വിവരങ്ങളെ അടിസ്ഥാനമാക്കി ഫിനാന്‍ഷ്യല്‍ ടൈംസ് പുറ ത്തുവിട്ട റിപ്പോര്‍ട്ടിലാണ് ദുബായ് ലോകത്തെ തന്നെ മൂന്നാമത്തെ വിദേശ നിക്ഷേപ കേന്ദ്രമാണെന്ന് പറ യുന്നത്.
അറബ് മേഖലയില്‍ ദുബായ് ഒന്നാം സ്ഥാനത്തുമാണ്. 2021 ലെ ആദ്യ ഒമ്പത് മാസത്തിന്നിടെ വിദേശ നി ക്ഷേപത്തില്‍ 36 ശതമാനം വര്‍ദ്ധനവാണ് ദുബായ് രേഖപ്പെടുത്തിയത്.
تواصل دبي تسجيل الانجازات وترسيخ مكانتها العالمية كوجهة استثمارية رائدة…خلال أول 9 أشهر من 2021 صُنفت دبي الأولى عربياً والثالثة عالمياً في جذب الاستثمارات الأجنبية المباشرة مع استقطابها لمشاريع بقيمة 16 مليار درهم. pic.twitter.com/2n885lRtZB
— Hamdan bin Mohammed (@HamdanMohammed) January 30, 2022
ആഗോളതലത്തില്‍ നിക്ഷേപകര്‍ ദുബായ് സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം രേഖപ്പെടുത്തി യിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാ ന്‍ ബിന്‍ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജകുമാര ന്‍ പറഞ്ഞു.