യന്ത്രത്തകരാറുമൂലം കടലില്‍ അകപ്പെട്ട ബോട്ടിലെ സ്ത്രീകളടക്കമുള്ളവരെയാണ് ദുബായ് പോലീസ് രക്ഷപ്പെടുത്തിയത്.
ദുബായ് : പാം ജൂമൈറയ്ക്ക് സമീപം ഉല്ലാസ സവാരി നടത്തുകയായിരുന്ന കുടംബം ബോട്ടിന്റെ യന്ത്ര തകരാറിനെ തുടര്‍ന്ന് മണിക്കൂറുകളോളം കടലില്‍ അകപ്പെട്ടു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് ആഡംബര ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് പാറക്കെട്ടുകളില്‍ ഇടിച്ച് തകരാനുള്ള സാധ്യതയും ഉണ്ടായിരുന്നു.
അപകട സന്ദേശം ലഭിച്ചയുടനെ രക്ഷാദൗത്യത്തിനായി പ്രെഫഷണലുകളായ മറീനുകളുമായി പട്രോള്‍ ബോട്ടുകള്‍ പുറപ്പെട്ടു. വലിയ തിരമാലകളില്‍ പെട്ട ബോട്ട് ആടിയുലകയായിരുന്നു.
തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി ബോട്ടിലുള്ളവരെ പട്രോളിംഗ് ബോട്ടുകളിലൊന്നിലേക്ക് മാറ്റി. ആഡംബര ബോട്ടിനെ പോര്‍ട്ടിലേക്ക് കെട്ടിവലിച്ചു കൊണ്ടുവരികയും ചെയ്തു.
കടല്‍ യാത്രയ്ക്ക് പോകുന്നവര്‍ ദുബായ് പോലീസിന്റെ സെയില്‍ സെഫ്റ്റി ആപ് ഉപയോഗിക്കണമെന്നും. ഇത്തരത്തില്‍ യാത്ര പുറപ്പെടും മുമ്പ് ആപ്പില്‍ ഇതിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ ട്രാക് ചെയ്യാനും അപകടങ്ങളില്‍പ്പെടാതെ രക്ഷപ്പെടുത്താനും സാധിക്കുമെന്നും പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ ഡോ. ഹെസാം സുഹെയ്ല്‍ അല്‍ സുവെയ്ദി പറഞ്ഞു.












