ഓപറേഷന്‍ 66 എന്ന് പേരിട്ട രഹസ്യനീക്കത്തിലൂടെ ദുബായ് പോലീസിന്റെ ലഹരി വേട്ട. പിടികൂടിയത് പത്തുലക്ഷത്തിലധികം നിരോധിത ഗുളികകള്‍
ദുബായ്: നാരങ്ങ ഇറക്കുമതിയെന്ന പേരില്‍ എത്തിയ ഷിപ്‌മെന്റില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ദുബായ് പോലീസിന്റെ നര്‍കോടിക്‌സ് വിഭാഗം പിടികൂടി.
നാരങ്ങകളുടെ കൂടെയെത്തിയ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ വ്യാജ നാരങ്ങകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നില യിലാണ് മയക്കു മരുന്നു ഗുളികകള്‍ കണ്ടെത്തിയത്.
ശീതികരിച്ച കണ്ടെയ്‌നറില്‍ എത്തിയ ഷിപ്പ്‌മെന്റില്‍ 3,840 ബോക്‌സുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 66 എണ്ണത്തിലാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച വ്യാജ നാരങ്ങകള്‍ ഉണ്ടായിരുന്നത്. ക്യാപ്റ്റഗണ്‍ ഗുളിക കളാണ് ഇതില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.
In an operation dubbed “66”, the #DubaiPolice uncovers AED 58 million worth of captagon pills hidden in lemon shipment. pic.twitter.com/OU6Efvv2iY
— Dubai Policeشرطة دبي (@DubaiPoliceHQ) December 23, 2021
1,160500 ഗുളികകള്‍ പോലീസ് കണ്ടെടുത്തു. രാജ്യാന്തര വിപണിയില്‍ 15.8 ദശലക്ഷം ഡോളര്‍ വിലയുള്ള മയക്കുമരുന്നാണ് 66 എന്ന് പേരിട്ട രഹസ്യ ഓപറേഷനിലൂടെ ദുബായ് പോലീസ് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയിലായിട്ടുണ്ട്. ദുബായ് പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റി നര്‍കോടിക്‌സ് സ്‌ക്വാഡാണ് മയക്കുമരുന്ന് പിടികൂടിയത്.
മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നല്‍കിയ ആന്റി നര്‍കോടിക്‌സ് ടീമിനെ ദുബായ് പോലീസ് കമാന്‍ഡര്‍ -ഇന്‍ -ചീഫ് ലഫ് ജന. അബ്ദുള്ള ഖലീഫ അല്‍ മറി അഭിനന്ദിച്ചു. കള്ളക്കടത്തു നടത്തുന്നവരെയും അവരുടെ തന്ത്രങ്ങളേയും സമര്‍ത്ഥമായി പിടികൂടുന്ന പ്രഫഷണല്‍ ടീമാണ് ദുബായ് പോലീസിനുള്ളതെന്നും സമൂഹത്തിന് ദ്രോഹം വരുത്താനുള്ള രാജ്യാന്തര കള്ളക്കടത്ത് മാഫിയകളുടെ ശ്രമങ്ങളെ ഭാവിയിലും തടയുമെന്നും അല്‍ മറി പറഞ്ഞു.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസി. കമാന്‍ഡര്‍- ഇന്‍ -ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി അന്റി നര്‍കോടിക്‌സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈദ് മുഹമദ് ഹരേബ് എന്നിവരുമാണ് ലഹരി വേട്ടയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.