ദുബായ്: ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ നിയമകാര്യ വകുപ്പ് 7092 ഇടപാടുകള്‍ പൂര്‍ത്തിയാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. സ്മാര്‍ട്ട് ലീഗല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഈ സേവന ഇടപാടുകള്‍ നല്‍കിയതെന്ന് ജിഡിആര്‍എഫ്‌എ ദുബയ് നിയമ ഉപദേഷ്‌ടാവ് ബ്രിഗേഡിയര്‍ അലി അജിഫ് അല്‍ സാബി പറഞ്ഞു. വിവിധ സേവനങ്ങളിലെ നിയമോപദേശവും, തൊഴിലാളിയും, തൊഴില്‍ ഉടമയുമുള്ള അനുരഞനവും, അനുരഞസേവനവും, ജൂഡീഷ്യല്‍ അധികാരികളില്‍ നിന്നുള്ള അന്വേഷണവും അടങ്ങുന്ന നിരവധി ഇടപാടുകളാണ് വകുപ്പ് പൂര്‍ത്തിയാക്കി നല്‍കിയത്.
ജിഡിആര്‍എഫ്‌എ യുടെ ലീഗല്‍ ആക്സിലറേറ്റേഴ്സ് പ്ലാറ്റ്ഫോം നിയമ കാര്യ വകുപ്പിന്റെ നിയന്ത്രണത്തില്‍ ആയതിനാല്‍, എവിടെ നിന്നുള്ള ഉപഭോതക്കളുടെ നിയമപരമായ ആവിശ്യങ്ങള്‍ക്ക് മേല്‍ ഉപദേശം നല്‍കാന്‍ ഡിപ്പാര്‍ട്ട്മെന്റിന് സാധിച്ചുവെന്ന് ബ്രിഗേഡിയര്‍ വെളിപ്പെടുത്തി. ഈ സ്മാര്‍ട്ട് പ്ലാറ്റ്ഫോമിലുടെ എത്ര വിദൂരതയില്‍ നിന്നും വ്യക്തിഗത സാന്നിധ്യമില്ലാതെ നിയമ സംബന്ധമായ സേവനങ്ങള്‍ തേടാന്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നതാണ്. വകുപ്പിന്റെ സ്മാര്‍ട്ട് -സേവന പ്ലാറ്റ്ഫോമിലൂടെ എവിടെ നിന്നും ഉപഭോതാകള്‍ക്ക് നിയമ സഹായം തേടാവുന്നതാണെന്ന് ദുബൈ എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാഷിദ് അല്‍ മറി അറിയിച്ചു.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ ഉപഭോതാക്കളെ സേവിക്കുന്നതിനും, അവരുടെ സംതൃപ്തിയും, സന്തോഷവും വര്‍ധിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ താല്പര്യം സേവനങ്ങളില്‍ പ്രതിഫലിക്കുന്നു. നിയമകാര്യ വകുപ്പിലെ ജോലി ചെയ്യുന്നവര്‍ ഏറെ മിടുക്കന്മാരായ ഉദ്യോഗസ്ഥരാണ്. എല്ലാം അന്വേഷണങ്ങള്‍ക്കും യഥാര്‍ത്ഥമായ മറുപടി നല്‍കാന്‍ കഴിയുന്നവരുമാണ്. ഈ ഘട്ടകമാണ് കൊവിഡ് കാലത്തെ വിദൂര ജോലി സംവിധാനത്തില്‍ ഏറെ മികച്ച രീതിയില്‍ ഇടപാടുകള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചുവെന്ന് ബ്രിഗേഡിയര്‍ അലി അജിഫ് അല്‍ സാബി പറഞ്ഞു.