ദുബായ്: ഡിസംബര്‍ 1 മുതല്‍ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഇന്ധന സര്‍ചാര്‍ജ് കുറക്കുന്നതായി ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ(ദിവ) അറിയിച്ചു.
ഡിസംബര്‍ 1 മുതല്‍ വൈദ്യുതിയുടെ ഇന്ധന സര്‍ചാര്‍ജ് കിലോവാട്ട് ഹവറിന് 6.5 ഫില്‍സില്‍ നിന്ന് 5 ഫില്‍സായി കുറയും. വെള്ളത്തിന്റെ സര്‍ചാര്‍ജ് ഗാലന് 0.6 ഫില്‍സില്‍ നിന്ന് 0.4 ഫില്‍സായാണ് കുറയുക.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ് പ്രകാരമാണ് ഇന്ധന സര്‍ചാര്‍ജുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം.

















