ദുബായ്: കോവിഡ് മഹാമാരിയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ദുബായ് പൂര്‍ണമായി നിര്‍ത്തലാക്കി. ഷോപ്പിങ് മാളുകളില്‍ വയോധികര്‍ക്കും ഗര്‍ഭണികള്‍ക്കും പ്രവേശിക്കാമെന്ന നിര്‍ദേശമാണ് പുതുതായി വന്നിരിക്കുന്നത്. മാത്രമല്ല, മാളുകളിലെ പൊതു ഇരിപ്പിടങ്ങളും ഇനി മുതല്‍ സജ്ജമാവും.സ്‌കൂളുകള്‍ പുനരാരംഭിച്ചതിനു പിന്നാലെയാണ് ഷോപ്പിങ് മാളുകളിലെ പ്രവേശനത്തില്‍ ചില വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞിരിക്കുന്നത്.
ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യ സുരക്ഷ വകുപ്പാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 2020 ഏപ്രില്‍ മാസത്തിലായിരുന്നു കര്‍ശന നിയന്ത്രണങ്ങളും സുരക്ഷ നിര്‍ദേശങ്ങളും പുറപ്പെടുവിച്ച് മാളുകളും വ്യാപാര കേന്ദ്രങ്ങളും പാര്‍ക്കുകളും വിനോദമേഖലകളുമെല്ലാം ദുബായ് അടച്ചിട്ടത്. പിന്നാലെ ഘട്ടംഘട്ടമായി ഇളവുകള്‍ വരുത്തുകയായിരുന്നു
2020 ജൂണ്‍ മൂന്ന് മുതല്‍ ഷോപ്പിങ് മാളിലെ ശേഷിയുടെ 100 ശതമാനവും വീണ്ടും തുറക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതു ഇരിപ്പിടങ്ങള്‍ നിരോധിച്ചിരുന്നു. മാളുകളില്‍ ദീര്‍ഘനേരം നടന്നതിന് ശേഷം വിശ്രമത്തിനായി ആളുകള്‍ ആശ്രയിക്കുന്ന പൊതു ഇരിപ്പിടങ്ങളും ഇനി സജീവമാകും. ഷോപ്പിങ് മാളുകള്‍ പിന്തുടരേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് മുന്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതായി ദുബായ് മുനിസിപ്പാലിറ്റിയിലെ ആരോഗ്യ- സുരക്ഷ വകുപ്പ് ഡയറക്ടര്‍ ഡോ. നസീം മുഹമ്മദ് റാഫി സ്ഥിരീകരിച്ചു. സാമൂഹിക അകലം പാലിക്കല്‍ പിന്തുടരണം.