ദുബായിൽ കൊറോണ വൈറസ് കേസുകൾ നിയന്ത്രിക്കുന്നതിനായി വേൾഡ് ട്രേഡ് സെന്‍റെറിൽ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റൽ ചൊവ്വാഴ്ച അടച്ചു. ചികിത്സയിലിരുന്ന അവസാന രോഗി ജാപ്പനീസ് പൗരൻ ഹിരോക്കി ഫുജിത ആശുപതി വിട്ടപ്പോൾ സംരക്ഷണ ഗിയർ ധരിച്ച ഡോക്ടർമാരും നഴ്‌സുമാരും കൈയ്യടിച്ചു.
കോവിഡ് 19 ബാധിതർക്കായി 3,000 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റൽ ഏപ്രിലിൽ ആണ് സജ്ജമാക്കിയത്.
യുഎഇയിൽ മെയ് മാസത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇടയ്ക്ക് വീണ്ടും വർദ്ധനവ് ഉണ്ടായി. രാജ്യത്ത് ഇതുവരെ 52,600 കൊറോണ വൈറസ് കേസുകളും 326 മരണങ്ങളും 41,714 റിക്കവറികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.