യു.എ.ഇ: ദുബായില്‍ 3-16 വയസ് പ്രായമുള്ള കുട്ടികളുടെ കോവിഡ് പരിശോധന ഇനി ഉമിനീര്‍ ഉപയോഗിച്ച് നടത്താമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (DHA) അറിയിച്ചു. ദുബായ് എമിറേറ്റിലെ ദുബായ് ഹെല്‍ത്ത് അതോറിറ്റി നടത്തുന്ന എല്ലാ കോവിഡ് സ്‌ക്രീനിംഗ് സെന്ററുകളിലും ഈ സൗകര്യം ആരംഭിച്ചതായി അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുട്ടികളുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവമെടുത്ത് പരിശോധിക്കുന്നത് അസൗകര്യം തോന്നുന്നതിനാലാണ് ഉമിനീര്‍ പരിശോധനയ്ക്ക് തുടക്കമിട്ടത്. പരിശോധന ഫലം 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. 476 കുട്ടികളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് ഗവേഷണ സംഘം ഇത്തരത്തിലുള്ള ടെസ്റ്റിംഗ് പി.സി.ആര്‍ പരിശോധനയ്ക്ക് തുല്യമായി പഠനത്തില്‍ കണ്ടെത്തിയത്. 150 ദിര്‍ഹമാണ് പരിശോധന ചാര്‍ജ്.