ദുബായ്: ഫൈസര്‍-ബയോഎന്‍ടെക് കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ദുബായില്‍ എത്തി. ബ്രസല്‍സില്‍ നിന്ന് എമിറേറ്റ്സ് സ്‌കൈ കാര്‍ഗോ വിമാനത്തിലാണ് വാക്സിന്‍ എത്തിച്ചത്. ദുബയിലെ പൊതുജനങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീംകമ്മിറ്റി അറിയിച്ചു. സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്.
ഫൈസര്‍-ബയോഎന്‍ടെക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യുഎഇ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇസ്ലാമിക ശരീര നിയമം അനുസരിച്ച് മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിന് കോവിഡ് വാക്സിന്‍ ഉപയോഗിക്കാമെന്ന് യുഎഇ ഫത്വ കൗണ്‍സില്‍ അറിയിച്ചു. സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്.