Representative picture
ഫാസ്റ്റ് ഫുഡ് ചെയിനിന്റെ ഡെലിവറി ബോയ്‌യുടെ വേഷത്തില്‍ ബൈക്കില്‍ മയക്കുമരുന്നു കച്ചവടം
കുവൈത്ത് സിറ്റി: പ്രമുഖ ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരന്‍ ചമഞ്ഞ് മയക്കു മരുന്ന് വിതരണം നടത്തി വന്ന ഏഷ്യന്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
അനധികൃതമായി കുവൈത്തില്‍ താമസിക്കുന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്.
ബൈക്കില്‍ ഫുഡ് ഡെലിവറി ബോയിയെ പോലെ ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് കൊണ്ടു ചെന്നു കൊടുക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
ഇയാളെ കുറിച്ച് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലാക്കി. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാള്‍ മയക്കു മരുന്ന് വിതരണം ചെയ്യുകയാണെന്ന് പോലീസ് കണ്ടെത്തി.
മയക്കുമരുന്നുമായി ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഫര്‍വാനിയ മേഖലയില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ ഫോണിലെ വാട്‌സ്ആപ് ഉപയോഗിച്ചാണ് ഇയാള്‍ ഇടപാടുകള്‍ നടത്തിവന്നത്.
ഇയാള്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ബൈക്ക് മോഷ്ടിച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മയക്കു മരുന്ന് ലഭിക്കുന്ന ഉറവിടവും മറ്റും ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.












