ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍ പതുക്കാമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ജൂലൈ 12 ഞായറാഴ്ച മുതല്‍ ഈ സംവിധാനം നിലവില്‍ വരും. കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ ആര്‍.ഒ.പി. വെബ് സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന പുതുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലൈസന്‍സ് ഓണ്‍ലൈനില്‍ പതുക്കണമെന്നുള്ളവര്‍ ആദ്യം ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍ സര്‍വ്വീസ് ആക്ടിവേറ്റ് ചെയ്യണം. കാഴ്ച പരിശോധന ഫലവും ഓണ്‍ ലൈനില്‍ അപ് ലോഡ് ചെയ്യണം.പുതുക്കിയ ലൈസന്‍സുകള്‍ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനില്‍ കൈപറ്റാമെന്നും റോയല്‍ പോലീസ് അറിയിച്ചു.










