ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം-2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തിയേറ്റര്‍ റിലീസ് പ്രതീക്ഷ ചിത്രം ഓണ്‍ലൈനില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
‘ജനുവരിയില്‍ തിയേറ്ററില്‍ സിനിമ ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധിയില്‍ കുറവില്ല. മാര്‍ച്ചില്‍ മരക്കാര്‍ റിലീസ് ചെയ്യുന്നതിനാല്‍ വീണ്ടും സിനിമയുടെ റിലീസ് നീട്ടികൊണ്ടുപോകാനാകില്ല. കൂടാതെ, ദൃശ്യം തിയേറ്ററില്‍ വന്നാല്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ പൈറേറ്റഡ് കോപ്പി പുറത്തിറങ്ങും. അതിനേക്കാള്‍ നല്ലത് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതാണ്. ഡിസംബറിലാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടായത്.’-സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.
അതേസമയം, സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്.
മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്.