ജിത്തു ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൊച്ചിയിലാണ് ചിത്രീകരണം തുടങ്ങിയത്. കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ മാസം 26ന് മോഹന്‍ലാല്‍ കൊച്ചിയിലെ ചിത്രീകരണത്തിനെത്തും. ദൃശ്യം ആദ്യഭാഗത്തില്‍ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
17ന് തുടങ്ങേണ്ട ചിത്രീകരണം കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.ആദ്യത്തെ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ഷൂട്ട് ചെയ്യുന്നത്. പിന്നീട് രണ്ടാഴ്ച്ചയ്ക്ക് ശേഷം തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങും. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തിയ ശേഷം ഷൂട്ടിംഗ് ഷെഡ്യൂള്‍ തീരുന്നത് വരെ അതാത് സ്ഥലങ്ങള്‍ ഒരു ഹോട്ടലില്‍ തന്നെ താമസം ഒരുക്കും. ഷൂട്ടിംഗ് തീരുന്നത് വരെ ടീമിലുള്ള ആര്‍ക്കും പുറത്ത് പോകാന്‍ അനുവാദമില്ല.