അജ്മാന്‍: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അജ്മാന്‍ യൂണിവേഴ്‌സിറ്റി സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കി. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കാണ് സൗജന്യമായി കോവിഡ് പരിശോധന നടത്തുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫലം ലഭിക്കുന്ന ഡി.പി.ഐ എന്ന ലേസര്‍ പരിശോധന രീതി തമൂഹ് ഹെല്‍ത്ത് കെയര്‍ കമ്പനിയുമായി സഹകരിച്ച് അജ്മാന്‍ സര്‍വകലാശാല സംഘടിപ്പിക്കുന്നത്.
യു.എ.ഇയില്‍ ഒരു സര്‍വകലാശാല ആദ്യമായാണ് ഇത്തരത്തില്‍ സൗജന്യ പരിശോധന സംഘടിപ്പിക്കുന്നതെന്ന് മെഡിക്കല്‍ സര്‍വിസ് മാനേജര്‍ ഡോ. ഫദ്ദ ജസ്സാസ് പറഞ്ഞു.സാമൂഹിക ഉത്തരവാദിത്തത്തിന്റെയും കമ്മ്യൂണിറ്റി അംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തനം. വരും ദിവസങ്ങളില്‍ കൂടുതല്‍ സാങ്കേതികമായ പരിശോധനാ രീതികള്‍ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.












