ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി. ടിവി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റിപ്പബ്ലിക് ടിവി, ടൈംസ് എന്നീ ചാനലുകള്‍ക്കെതിരെ 34 ബോളീവുഡ് നിര്‍മ്മാണ കമ്പനികളാണ് ഹര്‍ജി നല്‍കിയത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള കേസിലും മാധ്യമ വിചാരണ നടത്തുകയാണെന്ന് കമ്പനികള്‍ ആരോപിച്ചു. കേസില്‍ റിപ്പബ്‌ളിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി, ടൈംസ് നൗ ഗ്രൂപ്പ് എഡിറ്റര്‍ നാവിക കുമാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. കേസ് ഡിസംബറില്‍ വിശദമായി പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.












