വാഷിംഗ്ടണ്‍: ചൈനീസ് ആപ്പായ ടിക് ടോക്ക് അമേരിക്കയില്‍ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടിക് ടോക്ക് തങ്ങളുടെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനത്തിലേക്ക് നീങ്ങുന്നത്. അടിയന്തര സാമ്പത്തിക അധികാരം അല്ലെങ്കില്‍ എക്‌സിക്യൂട്ടിവ് ഓഡര്‍ ഉപയോഗിച്ച് ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടിക് ടോക്കിന്റെ ഉപയോഗം അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുമെന്ന വിദേശ നിക്ഷേപ സമിതിയുടെ അവലോകനത്തെ തുടര്‍ന്നാണ് നടപടി.
ടിക് ടോക്ക് പ്ലാറ്റ്‌ഫോം വഴി ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പൗരന്മാരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാമെന്ന ആശങ്ക അമേരിക്കന്‍ സുരക്ഷാ വിദഗ്ദ്ധര്‍ ഉന്നയിച്ചിരുന്നു. അതിനാല്‍ രാജ്യത്ത് ടിക് ടോക്കിന്റെ നിരോധനം അത്യാവശ്യമാണെന്ന് ട്രംപ് പറഞ്ഞു. എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകമെമ്പാടും ഏകദേശം ബില്ല്യണ്‍ ഉപഭോക്താക്കളുളള ജനപ്രിയ ആപ്പാണ് ടിക് ടോക്. ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ഇന്ത്യ ടിക് ടോക്ക് ഉള്‍പ്പടെയുളള 57 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു.