വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് അറയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഈമാസം 20-ന് ചട്ടങ്ങള്‍ പാലിച്ച് അധികാരം ജോ ബൈഡന് കൈമാറമെന്ന് ട്രംപ് പറഞ്ഞു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെയാണ് സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് അമേരിക്കന്‍ ട്രംപ് പരസ്യമായി അറിയിച്ചത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അനുകൂല പ്രതികരണം. ഇതാദ്യമായാണ് ട്രംപ് പരസ്യമായി തോല്‍വി സമ്മതിക്കുന്നത്. കാപ്പിറ്റോളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.












