വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയോന് കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് നേരിയ രോഗലക്ഷണങ്ങളാണുളളതെന്നും ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം ട്രംപ് നിരീക്ഷണത്തില്‍ പോകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഓബ്രിയോന്‍ നിരീക്ഷണത്തിലിരുന്നായിരുന്നു ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്. അതിനാല്‍ തന്നെ ട്രംപുമായോ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായോ അടുത്ത് സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. നേരത്തെ മൈക്ക് പെന്‍സിന്റെ പ്രസ്സ് സെക്രട്ടറിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ തന്നെ വൈറ്റ് ഹൗസില്‍ ദിവസേന കോവിഡ് പരിശോധന നടത്തുന്നുണ്ട്.
രാജ്യത്ത് ഇതുവരെ 44,33,389 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,50,444 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. 21,36,591 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.