അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഭിന്നശേഷിയുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയും, അവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കിയും സുസ്ഥിരമായ ഒരു കോവിഡാനന്തര ലോകം കെട്ടിപ്പടുക്കാം എന്ന ഈ വര്‍ഷത്തെ ഐക്യരാഷ്ട്ര സംഘടനയുടെ സന്ദേശത്തെ പിന്തുടര്‍ന്ന്, നമ്മുടെ ദിവ്യാംഗരായ സഹോദരീ സഹോദരന്മാര്‍ക്ക്, അവസരങ്ങളും സൗകര്യങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. അവരുടെ, മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയും മനക്കരുത്തും നമ്മെ പ്രചോദിപ്പിക്കുന്നു.-പ്രധാനമന്ത്രി പറഞ്ഞു.
‘ആക്‌സസിബിള്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നമ്മുടെദിവ്യാംഗ സഹോദരീ സഹോദരന്മാരുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍, ആവിഷ്‌കരിച്ചിട്ടുണ്ട്’, പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.



















