തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് കമലിന്റെ കത്ത് വിവാദമായിരിക്കുകയാണ്. ഇപ്പോള്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ചിരിക്കുകയാണ് അക്കാദമി അധ്യക്ഷന്‍ കമല്‍. മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്തിപരമാണ്. സെക്രട്ടറിയോട് ചോദിക്കാത്തത് ഇക്കാരണത്താലാണ്. ഇടതുപക്ഷമൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കമല്‍ പറഞ്ഞു.
കത്ത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കായല്ല. സാംസ്‌കാരിക ലോകം വലതുപക്ഷത്തിലേക്ക് ചായുന്നു. ഇതിനെ പ്രതിരോധിക്കണം. നെഹ്‌റുവിന്റെ കാഴ്ച്ചപ്പാട് പോലും ഇടതുപക്ഷ സമീപനത്തോട് ചേര്‍ന്നതാണെന്നും കമല്‍ പറഞ്ഞു.












