ലണ്ടന്‍: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം മറഡോണ 1986 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ധരിച്ചിരുന്ന ജഴ്‌സി വില്‍പ്പനക്ക്. ‘ദൈവത്തിന്റെ കൈ’ പതിഞ്ഞ ഗോള്‍ അടിച്ചപ്പോള്‍ ധരിച്ചിരുന്ന ജഴ്‌സിക്ക് രണ്ട് മില്ല്യണ്‍ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. അതായത് ഇന്ത്യന്‍ വില 14 കോടിയലധികം വരും. 1986 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മറഡോണ കൈകൊണ്ട് നേടിയ ഗോളായിരുന്നു നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോള്‍.
മാഞ്ചസ്റ്ററിലുളള ദേശീയ ഫുട്‌ബോള്‍ മ്യൂസിയത്തിലാണ് ജഴ്‌സി സൂക്ഷിച്ചിരിക്കുന്നത്. മെക്‌സിക്കോ സിര്‌റിയില്‍ നടന്ന ക്വാട്ടര്‍ഫൈനല്‍ മത്സരത്തിന് ഷേഷം ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജയ്ക്കിന് മറഡോണ ജഴ്‌സി കൈമാറുകയായിരുന്നു. ഈ ജഴ്‌സി വിലമതിക്കാത്തതാണെങ്കിലും അത് കൈവശം വെച്ചിരിക്കുന്ന ഉടമ രണ്ട് മില്ല്യണ്‍ ഡോളറാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂജേഴ്‌സിലെ ഡോള്‍ഡ് ഇന്‍ ലേല കമ്പനിയിലെ ഡേവിഡ് അമര്‍മാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ തുക കൂടാനല്ലാതെ കുറയാന്‍ സാധ്യതയില്ലെന്നും അമര്‍മാന്‍ പറഞ്ഞു. നേരത്തെ മറഡോണയുമായി ബന്ധപ്പെട്ട പല സ്മരണികളും ലേലത്തിന് വെച്ചപ്പോള്‍ വന്‍ തുതക ലഭിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.











