ദുബായ്: പുതുവര്‍ഷാഘോഷം പ്രമാണിച്ചുളള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബുര്‍ജ് ഖലീഫയ്ക്ക് സമീപം മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഡൗണ്‍ ടൗണിലാണ് മൂന്ന് ആശുപത്രികളും. 14 ഓളം ഡോക്ടര്‍മാരെയും 35 നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
പുതുവര്‍ഷാഘോഷങ്ങളില്‍ എന്തെങ്കിലും തരത്തിലുളള അടിയന്തരസാഹചര്യമുണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനായാണിത്. അത്യാധുനിക രീതിയിലുള മെഡിക്കല്‍ ഉപകരണങ്ങളും മറ്റും ഫീല്‍ഡ് ആശുപത്രിയില്‍ സജ്ജമാണെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ആംബുലേറ്ററി മൊബൈല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ജാസ്സെം ബിന്‍ കല്‍ബാന്‍ പറഞ്ഞു.













