ഡല്‍ഹി: നാല്‍പതിനായിരത്തോളം കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ജന്തര്‍മന്ദറില്‍ കൂട്ടംകൂട്ടമായി കര്‍ഷര്‍ എത്തുമെന്ന നിഗമനത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. റോഡില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. കൊടും തണുപ്പിനെ വകവെയ്ക്കാതെ കഴിഞ്ഞ കര്‍ഷകര്‍ റോഡുകളില്‍ കിടന്നുറങ്ങുകയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഡല്‍ഹി ചലോ മാര്‍ച്ചില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.
സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കര്‍ഷക പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് 9 സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കാന്‍ പോലീസ് അനുമതി തേടിയത്. 9 സ്‌റ്റേഡിയങ്ങള്‍ ജയിലുകള്‍ ആക്കാനാണ് അനുമതി തേടിയത്.