ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമവുമീയി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റിന്റെ പേരില്‍ സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാനയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു.
അതേസമയം പോലീസ് നടപടിക്കെതിരെ പ്രതികരണവുമായി ഭയാനയും രംഗത്തെത്തി. ഡല്‍ഹി പോലീസ് തന്റെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്നും കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകരെ പിന്തുണച്ചതാണ് താന്‍ ചെയ്ത കുറ്റകൃത്യമെന്നും അവര്‍ പറഞ്ഞു.