തിരുവനന്തപുരം: ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്നവര്‍ കര്‍ഷകര്‍ അല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇടനിലക്കാരും ഏജന്റുമാരുമാണ് സമരം നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, കര്‍ഷക മാര്‍ച്ച് തുടക്കം മാത്രമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷക പോരാട്ടത്തെ ഒരു സര്‍ക്കാരിനും തടയാനാവില്ല. സത്യം എക്കാലവും അഹങ്കാരത്തെ തോല്‍പ്പിക്കുമെന്ന് മോദി മനസ്സിലാക്കണം. മോദി സര്‍ക്കാരിന് കര്‍ഷകര്‍ക്ക് വഴങ്ങി കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
അതേസമയം, കര്‍ഷക സമരം തുടരുമെന്ന് കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. സമരക്കാര്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ബുരാഡിയിലെ നിരംഗാരി സമാഗം ഗ്രൗണ്ടില്‍ കര്‍ഷകര്‍ക്ക് ഒത്തുചേരാന്‍ അനുമതി നല്‍കി. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.