ഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില നിര്‍ത്തുകയും വിപണിയിലും പുറത്തും ഒരേ വില നല്‍കാനും കേന്ദ്രം ഉറപ്പ് നല്‍കി. കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം. വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
1. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്
2. സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക ചന്തകള്‍ നിലനിര്‍ത്തും.
3. സ്വകാര്യമേഖലയെ നിയന്ത്രിക്കും.
4. കരാര്‍, കൃഷിതര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം.
5. സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ചര്‍ച്ച ചെയ്യും. നിര്‍ദേശങ്ങള്‍ ക്രിയാത്മകമായി പരിഗണിക്കുമെന്ന് ഹനന്‍ മൊല്ല പറഞ്ഞു.