ഡല്‍ഹി: ഡല്‍ഹിയില്‍ സമൂഹ വ്യാപനം സംഭവിച്ചുവെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര സെയിന്‍. കോവിഡ് വ്യാപനം പ്രാദേശികമാണോ സാമൂഹികമാണോയെന്ന് ഇപ്പോള്‍ സാങ്കേതികമായി പറയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമാണുളളത്. രോഗം സ്ഥിരീകരിച്ച നിരവധി പേരുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കോവിഡ് രോഗമുക്തി നേടിയതിനു ശേഷം വീണ്ടും ചുമതലയേല്‍ക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോവിഡ് ബാധിച്ച് ഇദ്ദേഹം ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
സമൂഹ വ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,22,793 പോര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3628 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. അതേസമയം 1,03,134 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.











