ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ അനുനയിപ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രവുമായുള്ള ചര്‍ച്ചയ്ക്ക് ഇല്ലെന്ന് അറിയിച്ചിരിക്കുകയാണ് കര്‍ഷകര്‍.
രാജ്യത്ത് 500 ലധികം കര്‍ഷക സംഘടനകളുണ്ടെന്നും അവരെയെല്ലാം ക്ഷണിക്കാത്തിടത്തോളം ചര്‍ച്ചയുമായി സഹകരിക്കില്ലെന്നും കിസാന്‍ സംഘര്‍ഷ് കമ്മിറ്റി വ്യക്തമാക്കി. 32 പേരെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത് . ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു സര്‍ക്കാര്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നത്.
പോലീസിനെയും സേനയെയും ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുമ്പോഴും കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥയും ആരോഗ്യവും വകവെക്കാതെ സമരമുഖത്തേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.